കരിംജീരകം

Friday 1 June 2018 2:10 am IST

ബൊട്ടാണിക്കല്‍ പേര്: മൈജല്ല സറ്റൈവ.

സംസ്‌കൃതം: ബഹുഗന്ധ/കൃഷ്ണജീരകം

തമിഴ്: ഇരുളി

എവിടെ കാണാം: കേരളത്തില്‍ ഒരു സ്ഥലത്തും കൃഷിചെയ്യുകയോ പ്രകൃതിദത്തമായോ ഉണ്ടാകുന്നില്ല. കശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കൃഷിചെയ്യുന്നു. കൂടാതെ അഫ്ഗാനിസ്ഥാന്‍, പേര്‍ഷ്യ എന്നിവിടങ്ങളിലും കൃഷി ചെയ്തുവരുന്നു. ധാരാളമായി ഇവ ആയുര്‍വേദ ഔഷധങ്ങളില്‍ ഉപയോഗിച്ചുവരുന്നതുകൊണ്ടു മാത്രമാണ് ഇത് ഈ പംക്തിയില്‍ ഉള്‍പ്പെടുത്തിയത്.

പ്രത്യുല്‍പാദനം: വിത്തില്‍നിന്ന്.

ഔഷധ പ്രയോഗങ്ങള്‍: കരിംജീരകം 2 സ്പൂണ്‍ (5 ഗ്രാം) അരച്ച് രണ്ടുനേരം സേവിച്ചാല്‍ കൃമി നശിക്കും.കരിംജീരകം ചതച്ച് തുണിയില്‍ കിഴികെട്ടി മൂക്കില്‍ വലിച്ചാല്‍ ജലദോഷം മാറും.കരിംജീരകം പനികൂര്‍ക്ക ഇല അരച്ച് കുട്ടികളുടെ മുറിവില്‍ തേച്ചാല്‍ പനിയും ജലദോഷവും തലവേദനയും മാറികിട്ടും.

കരിംജീരകവും പനികൂര്‍ക്കയിലയും വാട്ടിപ്പിഴിഞ്ഞ നീരില്‍ അല്‍പം തേനും ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുത്താല്‍ ചുമയും കഫക്കെട്ടും മാറും.കരിംജീരകം മരുന്ന് കരിച്ച് വാങ്ങി വിനാഗരിയില്‍ ചാലിച്ച് കാലിന്റെ ആണിയില്‍ ഏഴു ദിവസം തുടര്‍ച്ചയായി തേച്ചാല്‍ ആണി മാറിക്കിട്ടും.

കരിംജീരകം വേപ്പണ്ണയില്‍ അരച്ച് തേച്ചാല്‍ ശരീരത്തിലെ പുഴുക്കടി ചൊറിച്ചില്‍ മുതലായവ മാറും.കരിംജീരകം 15 ഗ്രാം, ചുക്ക് 30 ഗ്രാം,  കുരുമുളക് 35 ഗ്രാം, മല്ലിയില ഉണക്കിയത് 35 ഗ്രാം. ഇവ പൊടിച്ച് ഒരു ഗ്രാം ചൂടുപാലില്‍ കലക്കി തുടര്‍ച്ചയായി ഒരു മാസം സേവിച്ചാല്‍ സന്ധിവാതത്തിന് ശമനം കിട്ടും. ദിവസം മൂന്ന് നേരം 90 ദിവസം കഴിച്ചാല്‍ സന്ധിവാതം മാറും.

2 ഗ്രാം കരിംജീരകവും രണ്ട് ഗ്രാം ചെത്തിപ്പൂവും മോരിലരച്ച് തിളപ്പിച്ചാറ്റി കുടിച്ചാല്‍ കുട്ടികളിലെ കൃമിയും വിരയും മാറിക്കിട്ടും.കരിംജീരകം, ഓരില വേര്, ഉലുവ, തഴുതാമ വേര്, വെളുത്തുള്ളി, തിപ്പല്ലി ഇവ ഓരോന്നും പത്ത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 എംഎല്‍ ആക്കി വറ്റിച്ച് അരിച്ചെടുത്ത് 100 എംഎല്‍ വീതം പത്ത് തുള്ളി തേനും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും അത്താഴത്തിനുശേഷവും സേവിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും.

5 ഗ്രാം കരിംജീരകം പച്ച മോരില്‍ അരച്ച് 7 ദിവസം കഴിച്ചാല്‍ കുട്ടികളിലെ എത്ര പഴകിയ വില്ലന്‍ചുമയും മാറും.കരിംജീരകം പച്ചവെള്ളത്തിലരച്ച് തേച്ചാല്‍ കൈകാലുകളിലെ നീര് ശമിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.