എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ ആളില്ല

Thursday 31 May 2018 8:10 pm IST
കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ ആളില്ല. ഓഹരി വില്പനയ്ക്ക് മുന്നോടിയായുള്ള ലേലത്തില്‍ 'എക്‌സ്പ്രന്‍ഷന്‍ ഓഫ് ഇന്ററസ്റ്റ്' സമര്‍പ്പിക്കേണ്ട അവസാനദിനമായ ദിനമായ ഇന്നും ആരും മുന്നോട്ടുവന്നില്ല. മെയ് 14 വരെയാണ് ആദ്യം തീയതി നിശ്ചയിച്ചിരുന്നത്.

ന്യൂദല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ ആളില്ല. ഓഹരി വില്പനയ്ക്ക് മുന്നോടിയായുള്ള ലേലത്തില്‍ 'എക്‌സ്പ്രന്‍ഷന്‍ ഓഫ് ഇന്ററസ്റ്റ്' സമര്‍പ്പിക്കേണ്ട അവസാനദിനമായ ദിനമായ ഇന്നും ആരും മുന്നോട്ടുവന്നില്ല. മെയ് 14 വരെയാണ് ആദ്യം തീയതി നിശ്ചയിച്ചിരുന്നത്. 

തീയതി നീട്ടിയിട്ടും ആരും മുന്നോട്ടു വരാത്ത സാഹചര്യത്തില്‍ ഇനി തീയതി നീട്ടി നല്‍കില്ലെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.ഓഹരി വില്പന മുന്നോട്ടു പോകാത്ത സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം കണ്ടെത്താന്‍ ധനമന്ത്രി അധ്യക്ഷനായ മന്ത്രിമാരടങ്ങുന്ന പ്രത്യേക സമിതി യോഗം ചേരുമെന്നു വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബേ പറഞ്ഞു.

33,392 കോടിയുടെ കടക്കെണിയിലായ എയര്‍ ഇന്ത്യയെ രക്ഷപ്പെടുത്താനായി 76 ശതമാനം ഓഹരികള്‍ വില്പന നടത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എയര്‍ഇന്ത്യയുടെ അന്താരാഷ്ട്രസര്‍വീസുകളില്‍ താല്പര്യം പ്രകടിപ്പിച്ച സ്വകാര്യകമ്പനിയായ ഇന്‍ഡിഗോ പക്ഷേ, എയര്‍ഇന്ത്യയുടെ ആഭ്യന്തരസര്‍വീസുകള്‍ ഏറ്റെടുക്കാതെ ഓഹരി പങ്കാളിത്തം സാധ്യമാവില്ലെന്ന് വന്നതോടെ പിന്മാറുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.