സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ഇന്ന് നെടുമങ്ങാട്ട്

Friday 1 June 2018 3:24 am IST
സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന് നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഗവ. എല്‍പിഎസിലുമായി നടക്കും. രാവിലെ ഒമ്പതിന് നെടുമങ്ങാട് ഗവ. എല്‍പിഎസില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വരവേല്‍ക്കും.

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവം  ഇന്ന്  നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഗവ. എല്‍പിഎസിലുമായി നടക്കും. രാവിലെ ഒമ്പതിന്  നെടുമങ്ങാട് ഗവ. എല്‍പിഎസില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വരവേല്‍ക്കും. രാവിലെ 9.25ന്   ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. 

ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി മുഖ്യാതിഥിയായിരിക്കും. രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ കൈപ്പുസ്തകം 'നന്മ പൂക്കുന്ന നാളേക്ക്' ഡോ. എ. സമ്പത്ത് എംപി പ്രകാശനം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.