രാഹുല്‍-നിധി പ്രണയചിത്രങ്ങള്‍

Friday 1 June 2018 3:59 am IST
വിരാട്‌കോഹ്‌ലി-അനുഷ്‌ക ശര്‍മ പ്രണയ സാഫല്യത്തിനു ശേഷം ക്രിക്കറ്റ്, ബോളിവുഡ് ഗോസിപ്പിനു കാതോര്‍ത്തവര്‍ക്ക് പുതിയ വാര്‍ത്ത കിട്ടി. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ തിളക്കത്തില്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തിയ കെ.എല്‍. രാഹുലിന്റെ പ്രണയം തകര്‍ക്കുന്നു.

മുംബൈ: വിരാട്‌കോഹ്‌ലി-അനുഷ്‌ക ശര്‍മ പ്രണയ സാഫല്യത്തിനു ശേഷം ക്രിക്കറ്റ്, ബോളിവുഡ് ഗോസിപ്പിനു കാതോര്‍ത്തവര്‍ക്ക് പുതിയ വാര്‍ത്ത കിട്ടി. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ തിളക്കത്തില്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തിയ കെ.എല്‍. രാഹുലിന്റെ പ്രണയം തകര്‍ക്കുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് താരം നിധി അഗര്‍വാളുമൊത്ത് രാഹുല്‍ മുംബൈയിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് ഇറങ്ങിവരുന്നതിന്റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷം. നിധിയുമായി രാഹുല്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണിപ്പോള്‍. 

ഐപിഎല്ലിന്റെ ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിച്ച രാഹുല്‍ പതിനാലു മത്സരങ്ങളില്‍ നിന്ന് 659 റണ്‍സാണു നേടിയത്. അഫ്ഗാനിസ്ഥാനെതിരായ ഒരു ടെസ്റ്റിലും പിന്നീട് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും രാഹുല്‍ ദേശീയ ടീമില്‍ കളിക്കുന്നുണ്ട്. 2017ല്‍ ടൈഗര്‍ ഷ്‌റോഫിനൊപ്പം മുന്ന മൈക്കിള്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നിധിയുമായി രാഹുലിനു സൗഹൃദം മാത്രമേയുള്ളൂ എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. 

വിദേശ പരമ്പരകള്‍ തുടങ്ങുന്നതിനു മുമ്പ് സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കിയ രാഹുല്‍, നിധിയേയും ക്ഷണിച്ചിരുന്നു. അതിനപ്പുറം ഈ ചിത്രങ്ങളില്‍ ഒന്നുമില്ല എന്നും അവര്‍ പറയുന്നു. 

'സവ്യസാചി' എന്ന തെലുങ്കു ചിത്രത്തിലാണ് നിധി ഇപ്പോള്‍ അഭിനയിക്കുന്നത്. വന്‍ഹിറ്റായ 'ടോയ്‌ലെറ്റ്: ഏക് പ്രേംകഥ' എന്ന ചിത്രത്തിന്റെ സംവിധായകനായ ശ്രീ നാരായണ്‍ സിങ്ങിന്റെ അടുത്ത ഹിന്ദി ചിത്രത്തിലും നിധി നായികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.