കൊട്ടിയൂര്‍: അക്കരെ കൊട്ടിയൂരില്‍ മണിത്തറയ്ക്ക് മുകളില്‍ താല്‍ക്കാലിക ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തായി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച ശ്രീകോവില്‍ നിര്‍മ്മാണം തിരുവോണം നാളില്‍ പന്തീരടിക്കു മുമ്പായി പണി പൂര്‍ത്തിയാക്കണമെന്നാണ് ഐത്യഹം. വ്യാഴാഴ്ച ഉച്ചയോടെ താല്‍ക്കാലിക ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തായിക്കി. ഈറ്റ, ഞെട്ടിപ്പനയോല എന്നിവയുപയോഗിച്ചാണ് നിര്‍മ്മാണം. ഇത്തരം വസ്തുക്കള്‍ മാത്രമേ ശ്രീകോവില്‍ നിര്‍മ്മാണത്തിനു ഉപയോഗിക്കാവൂ എന്നാണ് നിയമം. ഉത്സവാവസാനം ചിത്രനാളില്‍ ശ്രീകോവില്‍ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയില്‍ നിക്ഷേപിക്കും. ജൂണ്‍ നാലിനാണ് തിരുവോണം ആരാധാനയും അഞ്ചിനു ഇളനീര്‍വെപ്പും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: