കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് തലശ്ശേരി കോട്ടക്ക് പുനര്‍ജ്ജനി. കണ്ണൂര്‍ പോലീസ് ജില്ലാ ആസ്ഥാനം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി തലശ്ശേരി കോട്ടയുടെ മോഡല്‍ കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നിര്‍മ്മിക്കണമെന്ന ക്വാര്‍ട്ടര്‍ മാസ്റ്റര്‍ സബ് ഇന്‍സ്പെക്ടര്‍ വി.കെ.പ്രദീപിന്റെ മനസ്സില്‍ ഉദിച്ച ആശയമാണ് യാഥാര്‍ത്ഥ്യമായി മാറിയത്. ജില്ലാ പോലീസ് മേധാവി അനുവദിച്ച ഫണ്ട് ഉപയോഗിച്ചായിരുന്നു കോട്ടയുടെ മോഡല്‍ നിര്‍മ്മാണം . എസ്.ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ മേല്‍നോട്ടത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിസാന്ത്, ജിജീഷ്, സജിത്ത് എന്നിവരുടെ സഹകരണത്തോടെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: