കൂത്തുപറമ്പ്: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എരുവട്ടിക്കാവില്നിന്നുള്ള എണ്ണ, ഇളനീര് സംഘം നാലിന് കൊട്ടിയൂരിലേക്ക് യാത്രതിരിക്കും. സംഘം കഴിഞ്ഞ ദിവസം ക്ഷേത്രേശ ആരൂഢസ്ഥാനമായ ആഴ്ചമംഗലത്ത് ഒത്തുകൂടി. ആരൂഢസ്ഥാനത്ത് ഭദ്രദീപം തെളിയിച്ച് അഷ്ടദ്രവ്യം സമര്‍പ്പിച്ച് ഇളനീര് കൊത്തിവെച്ചു. വീരഭദ്ര കോലധാരി വായ്ത്താരി ചൊല്ലി ഇളനീര് പൊയ്തുകൊള്ളാന് അനുവാദം നല്കി. തുടര്‍ന്ന് സംഘാംഗങ്ങള്‍ വാദ്യമേളത്തോടെ ഇളനീര് കുലയും ചമയത്തിനുള്ള കുരുത്തോലകളും രണ്ട് തെങ്ങുകളില്നിന്നായി ഒരേസമയത്ത് മുറിച്ചെടുത്ത് ശിരസിലേറ്റി താഴെയിറക്കിയ ശേഷം എരുവട്ടിത്തട്ടില് പൂട്ടിവെച്ചു. ഇവ പിന്നീട് തുളച്ചുകെട്ടി കാവാക്കി മാറ്റി. തിരുവോണം നാളായ നാലിന് കിരാതമൂര്‍ത്തിയുടെ അകമ്പടിയോടെ സംഘം കൊട്ടിയൂരിലേക്ക് പുറപ്പെടും. ചതയം നാളില്‍ ഇളനീര്‍വെപ്പിന് മുമ്പേ സംഘം സന്നിധാനത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: