മാണിതോറ്റു, കൂടെ പിണറായിയും കോടിയേരിയും

Friday 1 June 2018 3:15 am IST

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ. എം. മാണി തോറ്റു എന്നതിനേക്കാള്‍ മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മേല്‍ കാനം രാജേന്ദ്രനും, വി.എസ്. അച്യുതാനന്ദനും വിജയിച്ചു എന്നതാണ് സത്യം. മാണി പിന്തുണച്ചില്ലെങ്കില്‍ ഇടതു  സ്ഥാനാര്‍ത്ഥി പരാജയപ്പെടും എന്ന പ്രചാരണമാണ് സിപിഎം ഔദ്യോഗിക പക്ഷ നേതാക്കള്‍ ആദ്യം മുതല്‍ നടത്തിയിരുന്നത്. 

മാണിയെ വളഞ്ഞ വഴിയിലൂടെ ഇടതു മുന്നണിയില്‍ എത്തിക്കാനായിരുന്നു  ശ്രമം. ബാര്‍ കോഴയിലടക്കം മുഖം നഷ്ടപ്പെട്ട മാണിയെ വിശുദ്ധനാക്കാന്‍ പിണറായിയും കോടിയേരിയും നടത്തിയ ശ്രമങ്ങള്‍ തരംതാഴ്ന്നതായിരുന്നു. കോഴക്കേസുകള്‍ ഒന്നൊന്നായി അട്ടിമറിച്ചാണ് മാണിയെ ഇടതുസര്‍ക്കാര്‍ സംരക്ഷിച്ചത്. വി.എസ്. അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാണിയെ ചെങ്ങന്നൂരിലൂടെ ഇടതുമുന്നണിയിലെത്തിക്കാനുള്ള ശ്രമത്തെ അതിശക്തമായാണ് എതിര്‍ത്തത്.

ഇവരുടെ എതിര്‍പ്പ് സജി ചെറിയാന്റെ പരാജയത്തിനു വേണ്ടിയാണെന്നു വരുത്തിത്തീര്‍ക്കാനും സിപിഎം നേതാക്കള്‍ ശ്രമിച്ചു. മാണി പിന്തുണച്ചില്ലെങ്കിലും ജയിക്കുമെന്ന് വിഎസ് ആവര്‍ത്തിച്ചെങ്കിലും, സ്ഥാനാര്‍ത്ഥിസജി ചെറിയാന്‍  പിന്‍വാതിലിലൂടെ മാണിയുടെ പിന്തുണ ഉറപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ മാണിയില്ലാതെ ഇടതുപക്ഷം ജയിച്ചപ്പോള്‍ ആത്യന്തിക വിജയം കാനത്തിനും വിഎസിനും ആണ്. ഇനി കോണ്‍ഗ്രസിന്റെ ദയാദാക്ഷിണ്യത്തിലാണ് കേരളാ കോണ്‍ഗ്രസി(എം)ന്റെ ഭാവിയെന്ന ഗതികേടിലാണ് മാണിയും കൂട്ടരും.

അതിനിടെ സിപിഎമ്മിന്റെ ജയം കോണ്‍ഗ്രസിനുള്ളില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരായ നീക്കത്തിന് ശക്തി പകര്‍ന്നു. 2016ല്‍ ഹരിപ്പാട് ചെന്നിത്തലയെ ജയിക്കാന്‍ സഹായിച്ചതിന്റെ പ്രത്യുപകാരം ചെങ്ങന്നൂരില്‍ ഐ ഗ്രൂപ്പ് സജി ചെറിയാന് നല്‍കിയെന്നാണ് ഉയരുന്ന വിമര്‍ശനം. ചെന്നിത്തല പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന ചെങ്ങന്നൂരില്‍ യുഡിഎഫ് പരാജയപ്പെടുമ്പോള്‍ അത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാണ്.

ഉമ്മന്‍ചാണ്ടി തന്നെ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകും എന്നു പറഞ്ഞിരുന്നു. ചെന്നിത്തലയുടെ വീടിരിക്കുന്ന പഞ്ചായത്തിലും സജി ചെറിയാനാണ് വന്‍ഭൂരിപക്ഷം. പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയകുമാര്‍ ബൂത്ത് കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളെ ഫലം വരുന്നതിനു തലേന്നു തന്നെ വിമര്‍ശിച്ചിരുന്നു.

 തെരഞ്ഞെടുപ്പ് നോട്ടീസും മറ്റു പ്രചാരണ സാധനങ്ങളും വീടുകളിലെത്തിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് അദ്ദേഹം തുറന്നടിച്ചു.  തെരഞ്ഞെടുപ്പിന്റെ ഗൗരവം പ്രവര്‍ത്തകര്‍ മനസ്സിലാക്കിയില്ല.  പല പ്രവര്‍ത്തകരും തന്നോട് നേരിട്ട് ഇക്കാര്യം പറഞ്ഞതായും വിജയകുമാര്‍ പറഞ്ഞിരു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.