ആലുവ-കളമശ്ശേരി സെക്ഷനില്‍ ട്രെയിനുകള്‍ക്ക് രാത്രികാല നിയന്ത്രണം

Friday 1 June 2018 3:17 am IST

തിരുവനന്തപുരം:ആലുവ-കളമശ്ശേരി സെക്ഷനില്‍ നാളെ മുതല്‍ ജൂണ്‍ 16 വരെ സമ്പൂര്‍ണപാത നവീകരണജോലി പൂര്‍ത്തിയാക്കുന്നതിനായി താഴെ പറയുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രികളില്‍ നിയന്ത്രണമേര്‍പ്പെടുത്തി.

പുനഃക്രമീകരിച്ചത്: 

ട്രെയിന്‍ നമ്പര്‍ 16128 ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ജൂണ്‍ 5, 12 ഒഴികെയുള്ള ദിവസങ്ങളില്‍ഗുരുവായൂരില്‍ നിന്ന്  രാത്രി 9.25 നുപകരം രണ്ടു മണിക്കൂര്‍വൈകി, രാത്രി 11.25 ന് മാത്രമേ പുറപ്പെടൂ.

നിയന്ത്രണമേര്‍പ്പെടുത്തുന്ന ട്രെയിനുകള്‍ :

1.ട്രെയിന്‍ നമ്പര്‍ 16348 മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ്സിന് ജൂണ്‍ 5, 12 ഒഴികെയുള്ള ദിവസങ്ങളില്‍  കറുകുറ്റി, ചാലക്കുടി സെക്ഷനുകീഴില്‍ 60 മിനിറ്റ് നിയന്ത്രണമേര്‍പ്പെടുത്തും.

2.ട്രെയിന്‍ നമ്പര്‍ 16344 മധുരൈ-തിരുവനന്തപുരം അമൃത  എക്‌സ്പ്രസിന് 2018 ജൂണ്‍ 5, 12 ഒഴികെയുള്ള ദിവസങ്ങളില്‍ ആലുവയില്‍ 40 മിനിറ്റ് നിയന്ത്രണമേര്‍പ്പെടുത്തും.

3.ജൂണ്‍ നാലിനും 11നുമുള്ള (തിങ്കളാഴ്ചകളില്‍) ട്രെയിന്‍ നമ്പര്‍ 19260 ഭാവ്‌നഗര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ്സിന് ആലുവയില്‍ 140 മിനിറ്റ് നിയന്ത്രണമേര്‍പ്പെടുത്തും.

4.ജൂണ്‍ ഏഴിനും 14നുമുള്ള (ചൊവ്വാഴ്ചകളില്‍), ട്രെയിന്‍ നമ്പര്‍ 16311 ബിക്കാനീര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ്സിന് ആലുവയില്‍ 140 മിനിറ്റും,  ട്രയിന്‍ നമ്പര്‍ 16360 പാറ്റ്‌ന-എറണാകുളം പ്രതിവാര എക്‌സ്പ്രസ് അങ്കമാലിയില്‍ 80 മിനിറ്റും നിയന്ത്രണമേര്‍പ്പെടുത്തും.

5.ജൂണ്‍ എട്ടിനും 15നും (തിങ്കളാഴ്ചകളില്‍) ഉള്ള ട്രെയിന്‍ നമ്പര്‍ 16333  വെരാവല്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസിന് ആലുവയില്‍ 130 മിനിറ്റ് നിയന്ത്രണമേര്‍പ്പെടുത്തും.

6.ജൂണ്‍ രണ്ട്, ഒമ്പത്, 16 ദിവസങ്ങളില്‍ (ശനിയാഴ്ച) ഉള്ള, ട്രെയിന്‍ നമ്പര്‍ 16335 ഗാന്ധിധാം നാഗര്‍കോവില്‍  പ്രതിവാര എക്‌സ്പ്രസിന് അങ്കമാലിയില്‍ 140 മിനിറ്റ് നിയന്ത്രണമേര്‍പ്പെടുത്തും.

7.ജൂണ്‍ മൂന്ന്, 10 ദിവസങ്ങളില്‍ (ഞായറാഴ്ചകളില്‍) ഉള്ള, ട്രെയിന്‍ നമ്പര്‍ 16337 ഓഖ-എറണാകുളംദ്വൈവാര എക്‌സ്പ്രസിന് ആലുവയില്‍ 130 മിനിറ്റും, ട്രെയിന്‍ നമ്പര്‍ 7115 ഹൈദരാബാദ്-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസിന് അങ്കമാലിയില്‍ 80 മിനിറ്റും, ട്രെയിന്‍ നമ്പര്‍ 22634 ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസിന്  കറുകുറ്റിയില്‍ 90 മിനിറ്റ് നിയന്ത്രണമേര്‍പ്പെടുത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.