കൊഹിമ: നാഗാലാന്‍ഡില്‍ ബലാത്സംഗക്കേസിലെ പ്രതിയെ നാട്ടുകാള് നഗ്നനാക്കി പൊതുനിരത്തിലൂടെ നടത്തി. മോണ്‍ ജില്ലയിലാണ് 13 വയസുള്ള വനവാസിക്കുട്ടിയെ രാഹുല്‍ സെന്‍ പീഡിപ്പിച്ചത്. മൂന്നുവട്ടം ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു. അസ്വസ്ഥത വന്ന കുട്ടിയെ ആശുപത്രി പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.
രാഹുലാണ് പ്രതിയെന്നു കുട്ടിയില്‍നിന്ന് ഉറപ്പാക്കിയ പ്രദേശവാസികള്‍ ഇയാളെ പിടികൂടി മര്‍ദ്ദിച്ചു. നഗ്നനാക്കി നടത്തി. പിന്നീട് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ജീവന് രക്ഷിക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ കേസെടുത്തു.
2015 ല്ല് ആള്‍ക്കൂട്ടം ദിമാപൂരില്‍ സെന്‍ട്രല്‍ ജയില്‍ തകര്‍ത്ത് ബലാത്സംഗക്കേസില്‍ പ്രതിയെ മോചിപ്പിച്ച് മര്‍ദ്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: