തപാല്‍ വിതരണം പുനരാരംഭിച്ചു

Friday 1 June 2018 8:12 am IST

തിരുവനന്തപുരം: വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് കേരളത്തിലെ തപാൽ ജീവനക്കാര്‍ നടത്തിവന്ന സമരം പിൻവലിച്ചു. 10 ദിവസമായി തുടര്‍ന്നുവന്നിരുന്ന സമരമാണ് വേതന പരിഷ്കരണം ഒരു മാസത്തിനുള്ളിൽ പരിഗണിക്കും എന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. 

ഇതോടെ സംസ്ഥാനത്ത് തപാല്‍ വിതരണം ഇന്ന് മുതല്‍ പുനരാരംഭിക്കും. കെട്ടികിടക്കുന്ന തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തു തീര്‍ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയിസിന്റെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ സമരം. 

സമരം ഏറെ കാര്യമായി കേരളത്തെ ബാധിച്ചിരുന്നു. പി‌എസ്‌സി ഉത്തരവുകള്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ അവശ്യരേഖകളുടെ വിതരണത്തിലെ മുടക്കം ആയിരങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.