നിപ വൈറസ്: കോഴിക്കോട്ട് വീണ്ടും ജാഗ്രതാ നിര്‍ദേശം

Friday 1 June 2018 8:32 am IST

കോഴിക്കോട്: നിപാ വൈറസ് ബാധിച്ച്‌ രണ്ട് ദിവസത്തിനിടെ മൂന്ന് പേര്‍ മരിച്ച സാഹചര്യത്തില്‍ കോഴിക്കോട്ട് വീണ്ടും ജാഗ്രതാ നിര്‍ദേശം നല്‍കി. നിപ മൂലം മരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. 

മേയ് 5, 14 തീയതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലും സിടി സ്കാന്‍ റൂമിലും വിശ്രമമുറികളിലും 18, 19 തീയതികളില്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലും സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ സ്റ്റേറ്റ് നിപ സെല്ലുമായി ബന്ധപ്പെടേതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്റ്റേറ്റ് നിപ സെല്‍ നമ്പര്‍ 0495-2381000. 

കഴിഞ്ഞ ദിവസം മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയില്‍ അഖില്‍, കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ റസിന്‍ എന്നിവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും നിപ സെല്ലുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.