ഷാനു ചാക്കോയെ ജോലിയില്‍ നിന്നും പുറത്താക്കി

Friday 1 June 2018 8:40 am IST

ദുബൈ: കോട്ടയം ദുരഭിമാനകേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ഗള്‍ഫിലെ കമ്പനി തീരുമാനിച്ചു. ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴിലുടമ വ്യക്തമാക്കി.

സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കാട്ടി എമര്‍ജന്‍സി ലീവിലാണ് ഷാനു നാട്ടിലേക്ക് പോയത്. അടുത്തവര്‍ഷം ജൂലൈ വരെ ഇയാള്‍ക്ക് വിസ കാലാവധിയുണ്ട്. ഇതിനിടെ ജാമ്യം ലഭിച്ച്‌ ഷാനു തിരിച്ചെത്തിയാല്‍ പോലും ഉടന്‍ വിസ റദ്ദാക്കി നാട്ടിലേക്ക് വിടാനാണ് കമ്പനിയുടെ തീരുമാനമെന്ന് തൊഴിലുടമയെ ഉദ്ധരിച്ച്‌ ദുബൈയിലെ ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഷാനുവും പിതാവ് ചാക്കോയും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

എഎസ്‌ഐയും ഷാനുവും തമ്മിലുള്ള സംഭാഷണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.