ആയുധം ഓണ്‍ലൈന്‍ വഴി; ഫ്ലിപ് കാര്‍ട്ടിനെതിരെ കേസ് വരും

Friday 1 June 2018 10:01 am IST
മെയ് 16 നാണ് 25 പേര്‍ ആയുധങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്തത്. മെയ് 21 ന് സാധനങ്ങള്‍ ആവശ്യപ്പെട്ടവര്‍ക്ക് കിട്ടി.

മുംബൈ: കുറ്റകൃത്യങ്ങള്‍ക്ക് ആയുധം ഓണ്‍ലൈന്‍ വില്‍പ്പനക്കമ്പനികള്‍വഴി. ഔറംഗബാദ് പോലീസ് കണ്ടെത്തിയ വന്‍ ആയുധ ഇടപാടിനെ തുടര്‍ന്ന് പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പനക്കമ്പനിയായ ഫ്ലിപ്കാര്‍ട്ടുള്‍പ്പെടെ മൂന്നു കമ്പനികള്‍ക്കെതിരേ കേസ് വരും. 

ഔറംഗാബാദ് ക്രൈംബ്രാഞ്ചാണ് 12 വാളും 16 കത്തിയുമുള്‍പ്പെടെ 30 ആയുധങ്ങള്‍ ഓണ്‍ലൈന്‍വഴി വാങ്ങിയത് കണ്ടെത്തിയത്. മെയ് 16 നാണ് 25 പേര്‍ ആയുധങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്തത്. മെയ് 21 ന് സാധനങ്ങള്‍ ആവശ്യപ്പെട്ടവര്‍ക്ക് കിട്ടി. മെയ് 11 നും 12 നും ജലവിതരണ പൈപ്പ് മുറിച്ചതിന്റെ പേരില്‍ ഔറംഗാബാദില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാവുകയും ഒരു കുട്ടി മരിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ കൊടുത്തത്. ഓണ്‍ലൈന്‍ സംവിധാനത്തിലെ കളിപ്പാട്ട വിഭാഗത്തില്‍നിന്നാണ് വാളിന് ഓര്‍ഡര്‍ നല്‍കിയത്. അടുക്കള ഉപകരണങ്ങളുടെ വിഭാഗത്തിലൂടെ കത്തികള്‍ക്കും. 

അപകടകരമായ വസ്തുക്കള്‍ അറിഞ്ഞോ അറിയാതെയോ എത്തിച്ചുകൊടുത്തതിന്റെ പേരില്‍ ഫ്ലിപ് കാര്‍ട്ടിനെതിരെ നിയമനടപടിക്കുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡിജിപി: ബിപിന്‍ ബിഹാരി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.