നിപ: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് കളക്ടര്‍

Friday 1 June 2018 11:05 am IST
നിപ വൈറസ് ബാധയുടെ സാഹചര്യത്തിലാണ് നടപടി. ഹൈക്കോടതിക്കാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. പത്ത് ദിവസത്തേയ്ക്ക് നിര്‍ത്തിവയ്ക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിപ വൈറസ് ബാധയുടെ സാഹചര്യത്തിലാണ് നടപടി. ഹൈക്കോടതിക്കാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. 

ബാലുശ്ശേരി താലൂക്ക്​ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ്​അവധി നല്‍കിയതിന് പിന്നാലെയാണ് കോടതിയുടെ പ്രവര്‍ത്തനവും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചത്തേയ്ക്കാണ് ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒപി  പ്രവര്‍ത്തിക്കും. ബാലുശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ടു പേര്‍ മരിച്ച സാഹചര്യത്തിലാണ്​അവധി നല്‍കിയത്​. 

ഇതുവരെ സ്രവ പരിശോധനയില്‍ 18 പേര്‍ക്ക്​ നിപ സ്ഥിരീകരിച്ചിട്ടുണ്ട്​. അതേസമയം, നിപക്ക്​ ആസ്ട്രേലിയയില്‍ നിന്ന്​ ഹ്യൂമന്‍ മോണോക്ളോണല്‍ ആന്‍റിബോഡിയെന്ന പുതിയ മരുന്ന്​ഇന്ന്​എത്തിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.