കോട്ടയം എസ്‌പിക്കെതിരെ വകുപ്പുതല അന്വേഷണം

Friday 1 June 2018 11:44 am IST

കോട്ടയം: കോട്ടയം എസ്‌പി മുഹമ്മദ് റഫീഖിനെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കെവിനെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് നടപടി. കെവിനെ കണ്ടെത്തുന്നതിനായി ഡി‌വൈ‌എസ്‌പിയെ ചുമതലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദ് റഫീഖ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയോട് പറഞ്ഞ ശേഷമാണ് ഡിവൈ‌എസ്‌പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. 

പിറ്റേന്ന് മൃതദേഹം കണ്ടെത്തിയതോടെയാണ് എസ്‌പിയുടെ അനാസ്ഥ വ്യക്തമാകുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കെവിനെയും ബന്ധുവായ അനീഷിനെയും പതിമൂന്നംഗ സംഘം മാന്നാനത്തെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ കെവിന്റെ പിതാവും ഭാര്യ നീനുവും ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാല്‍ അതുകഴിഞ്ഞിട്ടു പരിഗണിക്കാമെന്നായിരുന്നു എസ്‌ഐയുടെ നിലപാട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.