കോട്ടയം: കെവിന് കൊലപാതക കേസിലെ പ്രതി ഷാനുവിന്റെ ബന്ധുവാണ് താനെന്ന ആരോപണം നിഷേധിച്ച് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖ് രംഗത്ത്. കൊല്ലത്ത് തനിക്കോ ഭാര്യയ്ക്കോ ബന്ധുക്കളില്ല. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ അറസ്റ്റിലായ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്ഐ ആണ് എസ്പിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നീനുവിന്റെ അമ്മയുടെ ബന്ധുവാണ് എസ്.പി മുഹമ്മദ് റഫീഖ് എന്നായിരുന്നു എഎസ്ഐയുടെ ആരോപണം. ബിജുവിന്റെ അഭിഭാഷകന് ഏറ്റുമാനൂര്‍ കോടതിയിലാണ് ആരോപണം ഉന്നയിച്ചത്.
കോട്ടയത്തെ വീട്ടില്‍ നിന്നും കെവിനെ കാണാതായ സംഭവത്തില്‍ കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായും ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റഫീഖിനെതിരെ ആരോപണവുമായി എ.എസ്.എെ രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: