തിരുവനന്തപുരം: നിപ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി ഈ മാസം 16 വരെയുള്ള പിഎസ്സി പരീക്ഷകള്‍ മാറ്റി വച്ചു. അതേസമയം ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പ വൈറസ് ബാധ വീണ്ടും ശക്തിപ്പെടുമെന്ന ആശങ്ക ശക്തമാണ്.
പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും. നേരത്തെ മേയ് 26ന് നടത്താനിരുന്ന സിവില്‍ പോലീസ് ഓഫിസര്‍ പരീക്ഷയും നിപയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: