കള്ളപ്പണം: നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍

Friday 1 June 2018 3:21 pm IST
കള്ളപ്പണം നിയന്ത്രിക്കുന്നതിനു ശക്തമായ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ബിനാമി ഇടപാടുകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ വരെ പാരിതോഷികം നല്‍കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1988 ലെ ബിനാമി ഇടപാട് നിയന്ത്രണ നിയമം ഭേദഗതി ചെയ്താണ് പാരിതോഷികം നല്‍കുന്നത് സംബന്ധിച്ച് നിയമം സര്‍ക്കാര്‍ പാസ്സാക്കിയത്.

ന്യൂദല്‍ഹി: കള്ളപ്പണം നിയന്ത്രിക്കുന്നതിനു ശക്തമായ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ബിനാമി ഇടപാടുകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ വരെ പാരിതോഷികം നല്‍കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1988 ലെ ബിനാമി ഇടപാട് നിയന്ത്രണ നിയമം ഭേദഗതി ചെയ്താണ് പാരിതോഷികം നല്‍കുന്നത് സംബന്ധിച്ച് നിയമം സര്‍ക്കാര്‍ പാസ്സാക്കിയത്.

ബിനാമി ഇടപാടുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ വരെ പാരിതോഷികം നല്‍കുന്നത്തിന് 2016 ല്‍ ഭേദഗതി ചെയ്ത നിയമം വ്യവസ്ഥ ചെയ്തിരുന്നു. പുതിയ നിയമ പ്രകാരം ആദായ നികുതി വകുപ്പിലെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ ഇതിനായി പ്രത്യേക യൂണിറ്റ് സ്ഥാപിക്കും. 

ബിനാമി നിരോധന യൂണിറ്റ് എന്നറിയപ്പെടുന്ന ഈ പ്രത്യേക വിഭാഗത്തിന് വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക.

ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഉള്‍പ്പെടെ ബിനാമി പ്രതിരോധ യൂണിറ്റിന് വിവരങ്ങള്‍ നല്‍കാനാകും. സ്വിസ് ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ അനധികൃത പണം സ്വരൂപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പുതിയ പദ്ധതി പ്രകാരം സാധ്യമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.