കാണാതായ പെണ്‍കുട്ടിയെന്ന് സംശയം: കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

Friday 1 June 2018 3:58 pm IST
മലയാളി യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ചെന്നൈയില്‍ നിന്നും കണ്ടെത്തി. തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയ പാതയില്‍ ചെങ്കല്‍പ്പേട്ടയിലെ പഴവേലിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.എരുമേലി, മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയുടെ അടയാളങ്ങളുമായി സാമ്യമുണ്ടെന്ന് മനസിലായതോടെ പോലീസ് കാഞ്ചീപുരത്തേക്ക് തിരിച്ചു.

ചെന്നൈ: മലയാളി യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ചെന്നൈയില്‍ നിന്നും കണ്ടെത്തി. തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയ പാതയില്‍ ചെങ്കല്‍പ്പേട്ടയിലെ പഴവേലിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.എരുമേലി, മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയുടെ അടയാളങ്ങളുമായി സാമ്യമുണ്ടെന്ന് മനസിലായതോടെ പോലീസ് കാഞ്ചീപുരത്തേക്ക് തിരിച്ചു.

മൃതദേഹം ആരുടേതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തമിഴ്‌നാട് പോലീസ് അറിയിച്ചതനുസരിച്ച് ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മൃതദേഹം പരിശോധിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്.

കത്തിക്കരിഞ്ഞ മൃതദേഹം പെണ്‍കുട്ടിയുടേതാണെന്നും പ്രായം 19-21 പരിധിയിലാണെന്നും പരിശോധനയില്‍ വ്യക്തമായി. പല്ലില്‍ കമ്പിയിട്ടതും ജെസ്‌നയുമായി സാമ്യതയുണ്ടാക്കിയിട്ടുണ്ട്. ഈ ലക്ഷണങ്ങള്‍ ഒത്തുവന്നതോടെയാണ് പോലീസ് തമിഴ്‌നാട്ടിലേക്ക് പോയത്. മൃതദേഹ ചെങ്കല്‍പ്പേട്ട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുഖം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. നാല് ദിവസം മുമ്പെങ്കിലും ശരീരം കത്തിച്ചിരിക്കാനാണ് സാധ്യതയെന്നും പോലീസ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.