പയ്യന്നൂരിലെ ബാറില്‍ അക്രമം: 7 പേര്‍ക്ക് പരിക്ക്, 4 പേര്‍ അറസ്റ്റില്‍

Friday 1 June 2018 8:53 pm IST

 

പയ്യന്നൂര്‍: ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെ പയ്യന്നൂര്‍ വൈശാഖ് ഇന്റര്‍നാഷണല്‍ ഹോട്ടലിലുണ്ടായ അക്രമത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്. മാനേജരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ താലൂക്ക് അശുപത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന വൈശാഖ് ഇന്റര്‍ നാഷണല്‍ ഹോട്ടല്‍ ജീവനക്കാരായ ഏലാന്തിക്കുളങ്ങര പ്രദീഷ്‌കുമാര്‍(21), കൊട്ടത്ത് വീട്ടില്‍ രമേശന്‍(42), വള്ളിക്കാട്ട് മേച്ചേത്തി പറമ്പില്‍ ദിലീപ്(35) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഹോട്ടല്‍ മാനേജര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ നിലയില്‍ ഹോട്ടല്‍ മുറിയില്‍ താമസിച്ച നാല് പേരെ കസ്റ്റഡിയിലെടുത്തു. പഴയങ്ങാടിയിലെ സുനീഷ് (34), പയ്യന്നൂര്‍ കേളോത്ത് സ്വദേശികളായ മിഥുന്‍(27), ഹരികൃഷ്ണന്‍(25), പി.വിഷ്ണു(25) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലില്‍ മുറിയെടുത്തവരാണ് അക്രമം നടത്തിയതെന്ന മാനേജര്‍ വി.എം.ദിലീപ് പോലീസില്‍ നല്‍കിയ പരാതിയില്‍ ഇവരെ അറസ്റ്റ് ചെയ്തു. പാതിരാത്രിയില്‍ മദ്യം ആവശ്യപ്പെട്ട് വന്നവര്‍ക്ക് മദ്യം നല്‍കാതിരുന്നതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റിനെ മുറിയില്‍ കൊണ്ടുപോയി തടങ്കലില്‍വെച്ച് മര്‍ദ്ദിച്ചെന്നും ഇത് തടയാനെത്തിയ ജീവനക്കാരെ കുപ്പികൊണ്ടും പ്ലേറ്റ് കൊണ്ടും മര്‍ദ്ദിച്ചെന്നുമാണ് പരാതി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.