സ്‌കൂള്‍ പ്രവേശനോത്സവം: മില്‍മ വിതരണം ചെയ്തത് ഒരുലക്ഷത്തി ഇരുപത്തയ്യായിരം പേഡ

Friday 1 June 2018 8:55 pm IST

 

കണ്ണൂര്‍: സ്‌കൂള്‍ പ്രവേശനോത്സവത്തിന് ജില്ലയില്‍ മില്‍മ വിതരണം ചെയ്തത് ഒരുലക്ഷത്തി ഇരുപത്തയ്യായിരം പേഡ. മുന്നൂറ്റമ്പതോളം വിദ്യാലയങ്ങളിലൂടെയാണ് മില്‍മ ഇത്രയും പേഡ എത്തിച്ചത്. പ്രവോശനോത്സവത്തിനുവേണ്ടിമാത്രം പ്രത്യേകം സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷം മില്‍മ വളരെ ചെറിയ തുകമാത്രം ഈടാക്കി സ്‌കൂളില്‍ കുട്ടികള്‍ക്ക് പേഡ വിതരണം ചെയ്തത്. 

മൈദയും മറ്റും ഉപയോഗിച്ചുള്ള മധുരപലഹാരങ്ങള്‍ക്ക് പകരമായാണ് പാലും പഞ്ചസാരയും മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന മില്‍മ പേഡ കുട്ടികള്‍ക്ക് നല്‍കിയത്. മില്‍മയുടെ ഏറ്റവും ജനപ്രിയ ഉല്‍പന്നമാണ് പേഡ. പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനായി ആഴ്ചയില്‍ രണ്ടുദിവസം കുട്ടികള്‍ക്ക് നല്‍കുന്ന പാല്‍ മില്‍മയിലൂടെ തന്നെ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.