കെഎസ്ഇബി കരാര്‍ തൊഴിലാളിക്ക് ഷോക്കേറ്റു

Friday 1 June 2018 8:55 pm IST

 

ചെറുപുഴ: അറ്റകുറ്റപണിക്കിടെ കെഎസ്ഇബി കരാര്‍ തൊഴിലാളിക്ക് ഷോക്കേറ്റു. പാക്കഞ്ഞിക്കാട്ടെ മരോട്ടിയാംകുളം ബാബു (48)വിനാണ് പരിക്കേറ്റത്. ചെറുപുഴ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് പരിധിയില്‍ വരുന്ന പാണ്ടിക്കടവില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ബാബുവിനു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരാര്‍ തൊഴിലാളിയായ ബാബു തൂണില്‍ കയറുന്നതിനിടെ വൈദ്യുത തൂണില്‍ നിന്നും തെന്നി വീഴുകയായിരുന്നുവെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. എന്നാല്‍ ലൈനിലുള്‍പ്പെടെ വൈദ്യുതി പ്രവാഹമുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.