സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

Friday 1 June 2018 8:56 pm IST

 

കണ്ണൂര്‍: സ്‌പോര്‍ട്ടിംഗ് ബഡ്‌സ് കോച്ചിംഗ് സെന്ററിന്റെ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ഡോ.അബൂബക്കര്‍ ഹാജി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ കെ.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പ്രൊ.എം.വി.ഭരതന്‍, സി.എം.ശിവരാജന്‍, പി.എം.ബി.പൊതുവാള്‍, ഡോ.വിവേകാനന്ദന്‍, ടി.പി.ഉണ്ണികൃഷ്ണന്‍, പി.വി.പ്രിയ, സുബിത പൂവട്ട എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ സ്‌പോര്‍ട്ടിംഗ് ബഡ്‌സിലെ 2017-18 വര്‍ഷത്തെ സന്തോഷ് ട്രോഫി ഗോള്‍ കീപ്പറായിരുന്ന വി.മിഥുനിനും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ 2017ല്‍ ബെസ്റ്റ് വനിതാ ഫൂട്‌ബോളറായി തെരഞ്ഞെടുത്ത സുബിത പൂവട്ടയ്ക്കും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എ.ആര്‍.ക്യാമ്പ് അസിസ്റ്റന്റ് കമാണ്ടന്റും, സ്‌പോര്‍ട്‌സ് ഓഫീസറുമായ ടി.പി.ഉണ്ണികൃഷ്ണനെയും പോലീസ് ടീം മാനേജറുമായ സബ് ഇന്‍സ്‌പെക്ടര്‍ കെ.സതീശന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. 

സമ്മര്‍ കേമ്പിനോടനുബന്ധിത്ത് നടന്ന ഹൗസ് ലീഗ് ഫൂട്‌ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ.അബൂബക്കര്‍ ഹാജി, പ്രൊ.എം.വി.ഭരതന്‍ എന്നിവര്‍ വിതരണം ചെയ്തു. കണ്‍വീനര്‍ വി.രഘൂത്തമന്‍ സ്വാഗതവും ഡയറക്ടര്‍ അശ്വിന്‍ ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.