സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനം

Saturday 2 June 2018 2:06 am IST

തിരുവനന്തപുരം: സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം ജൂണ്‍ 6, 7 തീയതികളില്‍ തൈക്കാട് പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ (സി.ആര്‍. രാമചന്ദ്രന്‍ നഗര്‍) നടക്കും. 6 ന് രാവിലെ പത്തിന് വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്.ആര്‍.ശക്തിധരന്‍ പതാക ഉയര്‍ത്തും.

വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്.ആര്‍.ശക്തിധരന്‍, ജനറല്‍ കണ്‍വീനര്‍ കെ. ജനാര്‍ദ്ദനന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എംഎല്‍എമാരായ ഒ.രാജഗോപാല്‍, കെ.മുരളീധരന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ടി.വി.സുഭാഷ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് ജി.രാജീവ് എന്നിവര്‍ ആശംസകള്‍ നേരും. 

സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നേടിയ കെ.മോഹനന്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രഭാവര്‍മ്മ, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ കെ.എം.റോയ്, എം.എസ്.മണി, തോമസ് ജേക്കബ്, കെ.ജി.പരമേശ്വരന്‍ നായര്‍, തൈക്കാട് രാജേന്ദ്രന്‍ എന്നിവരെ ആദരിക്കും. വൈകിട്ട് 4 ന് സമാപനം സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.എം. തോമസ് ഐസക്, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, വി.എസ്.ശിവകുമാര്‍ എംഎല്‍എ, കെറ്റിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്‍, ജില്ലാ സെക്രട്ടറി ആര്‍.കിരണ്‍ ബാബു എന്നിവര്‍ ആശംസകള്‍ നേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.