തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശക്കമ്മീഷന് അധ്യക്ഷനായി കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് കമ്മീഷന് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചുമതലയേറ്റു.
കമ്മീഷന് ആക്ടിംഗ് അധ്യ ക്ഷനായിരുന്ന പി. മോഹനദാസ് ചുമതല കൈമാറി. ജൂഡീഷ്യല്‍ അംഗമായി അദ്ദേഹം തുടരും. കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ സന്നിഹിതനായിരുന്നു. നിയമവകുപ്പ് സെക്രട്ടറി ജി.ബി. ഹരീന്ദ്രനാഥും കമ്മീഷന് സെക്രട്ടറി എം.എച്ച്. മുഹമ്മദ് റാഫിയും പങ്കെടുത്തു. തുടര്‍ന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നാലാമത്തെ അധ്യക്ഷനാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്. ജസ്റ്റിസ് എം.എം. പരീതുപിള്ള, ജസ്റ്റിസ് എന്‍. ദിനകര്‍, ജസ്റ്റിസ് ജെ.ബി. കോശി എന്നിവര്‍ക്ക് ശേഷമാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: