ഇളകാതെ തിരുവന്‍ണ്ടൂര്‍

Saturday 2 June 2018 2:18 am IST

ആലപ്പുഴ: കര്‍ണാടകയിലെ സിപിഎം, കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് മാതൃകയായ പഞ്ചായത്താണ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ തിരുവന്‍വണ്ടൂര്‍. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്ത്  സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് ഭരിക്കുന്നത്.  

 പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ഭരണത്തില്‍ നിന്നൊഴിവാക്കാന്‍ ഇടതുവലതു മുന്നണികള്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പോലും കാലുവാരിയാണ് ബിജെപിയെ പിന്നിലാക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ സഹായിച്ചത്. ക്രൈസ്തവ വോട്ടുകള്‍ ഒന്നാകെ ഒഴുകിയെത്തിയിട്ടും ഇടതുമുന്നണിക്ക് ബിജെപിയേക്കാള്‍ കൂടുതല്‍ നേടാന്‍ കഴിഞ്ഞത്  20 വോട്ടുകള്‍ മാത്രമാണ്. അതും കോണ്‍ഗ്രസ് വോട്ടുകള്‍ മറിച്ച് സഹായിച്ചതിനാല്‍. 

  എന്‍ഡിഎക്ക് 3,505 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് നേടാന്‍ കഴിഞ്ഞത് 3,525 വോട്ടുകളാണ്. 2016ല്‍ 3,574 വോട്ടുകളുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ 2,907 വോട്ടുകള്‍ മാത്രം നേടി മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്‍ഡിഎയ്ക്ക് 2016ല്‍ 3,603 വോട്ടുകളാണുണ്ടായിരുന്നത്. അതായത് ഇടതു വര്‍ഗീയ പ്രചാരണത്തിലും എന്‍ഡിഎയ്ക്ക് കുറഞ്ഞത് കേവലം 98 വോട്ടുകള്‍ മാത്രമാണ്. തിരുവന്‍വണ്ടൂരില്‍ ബിജെപിയെ കടപുഴക്കുക എന്ന ലക്ഷ്യത്തോടെ ഇരുമുന്നണികളും ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചെങ്കിലും കാവിക്കോട്ട ഭേദിക്കാനായില്ല. നഷ്ടം യുഡിഎഫിന് മാത്രം. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.