ന്യൂദല്‍ഹി: സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍) അധ്യാപക യോഗ്യതാ പരീക്ഷ, സിടിഇടി സപ്തംബര്‍ ഒന്‍പതിന് നടക്കും.
92 നഗരങ്ങളിലായി നടക്കുന്ന യോഗ്യതാ പരീക്ഷയുടെ സിലബസ്, യോഗ്യതാ മാനദണ്ഡം, ഫീസ്, പരീക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങിയവ സിടിഇടി യുടെ ഔദ്യോഗിക വെബ്സൈറ്റായ രലേ.േിശര.ശില് ജൂണ്‍ 12 മുതല്‍ ലഭ്യമായിരിക്കും. അപേക്ഷകള്‍ ഈ വെബ്സൈറ്റിലൂടെ മാത്രമേ സ്വീകരിക്കൂ.
അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 19. ഫീസ് ഓണ്‍ലൈന്‍ വഴി ജൂലൈ ഇരുപത്തിയൊന്ന് വരെ നല്‍കാം. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിനാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: