ആലപ്പുഴ: നിപ വൈറസ് ഭീതി സൗന്ദര്യ മത്സരത്തെയും ബാധിക്കുന്നു. ആലപ്പുഴയില്‍ നാളെ സംഘടിപ്പിച്ചിട്ടുള്ള മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മത്സരത്തില്‍ നിന്ന് പത്തോളം മത്സരാര്‍ത്ഥികള്‍ പിന്മാറിയതായി ഡയറക്ടര്‍ ഡോ. അജിത് രവി പത്രസമ്മേളനത്തില്‍ അറിയിച്ചു.
നിപ വൈറസ് പടര്‍ന്നു പിടിക്കുന്നതായുള്ള വാര്‍ത്തകള്‍ അന്യസംസ്ഥാനക്കാരെ ഭയപ്പെടുത്തുകയാണ്. നാളെ വൈകിട്ട് ആറിന് പാതിരപ്പള്ളി കാംലോട്ട് കണ്വന്ഷന് സെന്ററിലാണ് മത്സരം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 19 യുവതികള്‍ പങ്കെടുക്കും.
കേരളത്തിനെ പ്രതിനിധാനം ചെയ്യുന്നത് ലക്ഷ്മീമേനോനും സമൃദ്ധ സുനില്‍കുമാറുമാണ്. ഡിസൈനര്‍ സാരി, ബ്ലാക്ക് കോക്ടെയില്‍, റെഡ്ഗൗണ് എന്നീ മൂന്നു റൗണ്ടുകളിലായാണ് മത്സരം. ഇവിടെ വിജയികളാകുന്നവര്‍ക്ക് മിസ് ക്യൂന്‍ ഓഫ് ഏഷ്യ മത്സരത്തില്‍ പങ്കെടുക്കാം.
മീഡിയ ഡയറക്ടര്‍ റോയി മണപ്പള്ളില്‍, മുന്‍ മിസ് ഇന്ത്യ സെക്കന്റ് റണ്ണറപ്പ് എലീന കാതറിന് അമോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: