രാഹുലിനെ പുകഴ്ത്തുന്നത് കുമാരസ്വാമിയുടെ തന്ത്രം

Saturday 2 June 2018 2:31 am IST

ബെംഗളൂരൂ: കര്‍ണാടകയിലെ 6.5 കോടി ജനങ്ങളോടല്ല, മുഖ്യമന്ത്രിയാവാന്‍ അവസരം തന്ന 'പുണ്യാത്മാവ് ' രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ്സിനോടുമാണ് തനിക്ക് കടപ്പാടെന്ന ജനതാദള്‍ നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയുടെ പ്രസ്താവന തന്ത്രപരമായ നീക്കം. ജനതാദള്‍ സര്‍ക്കാരിന്റെ വീഴ്ചകളും തീരുമാനങ്ങളും കോണ്‍ഗ്രസ്സിന്റെ തലയില്‍ കെട്ടിവെക്കാനും കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും ബലിയാടാക്കാനുമാണ് കുമാരസ്വാമിയുടെ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകരും കോണ്‍ഗ്രസ് നേതാക്കളും പറയുന്നു.

    തന്റെ സര്‍ക്കാര്‍ രാഹുല്‍ഗാന്ധിയോട് ആലോചിച്ച് മാത്രമേ സുപ്രധാന തീരുമാനങ്ങള്‍ എടുക്കൂ എന്ന പ്രസ്താവനയും രാഹുല്‍ എന്ന പുണ്യാത്മാവിന്റെ അനുഗ്രഹമാണ് തന്റെ മുഖ്യമന്ത്രി പദത്തിനു കാരണവുമെന്ന കുമാരസ്വാമിയുടെ പ്രസ്താവന രാഹുലിനെ പുകഴ്ത്തുക എന്നതിലുപരി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനെ പഴി ചാരാമെന്ന ലക്ഷ്യത്തോടെയാണ്. 

 കര്‍ഷക വായ്പ എഴുതിത്തള്ളുന്നതടക്കമുള്ള കാര്യങ്ങള്‍ കുമാരസ്വാമി നടപ്പാക്കിയില്ലെങ്കില്‍ അതിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ്സാണെന്ന് കുമാരസ്വാമി വരുത്തിത്തീര്‍ക്കുമെന്ന ഭയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.