കിരീടവുമായി തിരിച്ചു വരൂ...

Saturday 2 June 2018 2:33 am IST

ബ്യൂണസ് അയേഴ്‌സ്: മുപ്പതാണ്ടുകള്‍ക്കു ശേഷം ലോക ഫുട്‌ബോള്‍ കിരീടം എന്ന സ്വപ്‌നവും പേറി അര്‍ജന്റീന റഷ്യയിലേക്കു യാത്ര തിരിച്ചു. ബാഴ്‌സലോണയിലേക്കാണ് ആദ്യ യാത്ര. ഇനിയുള്ള പരിശീലനം അവിടെയാണ്. പിന്നീട് ഇസ്രയേലിലേക്ക്. അടുത്ത ശനിയാഴ്ച ഇസ്രയേലുമായി സൗഹൃദമത്സരം. റഷ്യയിലെത്തുന്ന ടീമിന് പിന്നീടുള്ള ദിവസങ്ങളില്‍ പതിവു പരിശീലനം മാത്രം, ഈ മാസം പതിനാറിന് ഐസ്‌ലന്‍ഡുമായാണ് ലോകകപ്പിലെ ആദ്യ പോരാട്ടം. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യയും നൈജീരിയയുമാണ് മറ്റ് എതിരാളികള്‍. 

ടീമിനെ യാത്രയാക്കാന്‍ പതിനായിരക്കണക്കിന് ആരാധകരാണ് ബ്യൂണസ് അയേഴ്‌സില്‍ തടിച്ചു കൂടിയത്. പുറപ്പെടുന്നതിനു മുമ്പ് അര്‍ജന്റൈന്‍ പ്രസിഡന്റ് മൗറീഷിയോ മാക്‌റിയെ ടീം സന്ദര്‍ശിച്ചു. മകള്‍ അന്റോണിയക്കൊപ്പമാണ് പ്രസിഡന്റ് ടീമിനെ കണ്ടത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.