കുട്ടികളോട് കര്‍ക്കശ നിലപാടുകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി

Saturday 2 June 2018 2:42 am IST

നെടുമങ്ങാട്: കുട്ടികളോട് കര്‍ക്കശ നിലപാടുകള്‍ സ്വീകരിച്ചാല്‍ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍. നാട്ടില്‍ പ്രത്യേകതകള്‍ സൃഷ്ടിക്കുന്നതിനിടയാക്കിയ ഏറ്റവും പ്രധാനഘടകമാണ് പൊതുവിദ്യാലയങ്ങള്‍. സാധാരണ പൗരന്‍ മുതിര്‍ന്നുവരുമ്പോള്‍ ഗുണവിശേഷങ്ങള്‍ ആര്‍ജിക്കണമെന്നും  മുഖ്യമന്ത്രി പറഞ്ഞു.  നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.   പഠനം പാല്‍പ്പായസമാക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. 

എസ്ഇആര്‍ടി തയ്യാറാക്കിയ നന്മപുസ്തകത്തിന്റെ പ്രകാശനം ഡോ. എ. സമ്പത്ത് എംപിയും പഠനോപകരണവിതരണം എംഎല്‍എ സി. ദിവാകരനും നിര്‍വ്വഹിച്ചു. അക്കാദമിക് കലണ്ടര്‍ പ്രകാശനം വി.കെ. മധുവും ശിശുസൗഹൃദ ഫര്‍ണീച്ചര്‍ നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും ഗണിതവിജയം കൈപ്പുസ്തക പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറും നിര്‍വ്വഹിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.