ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു

Saturday 2 June 2018 2:46 am IST

പത്തനംതിട്ട: സ്‌കൂള്‍ തുറന്ന ദിവസം ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു. വാഴമുട്ടം ഈസ്റ്റ് പുതുപ്പറമ്പില്‍ വടക്കേതില്‍ ബിജു-ജിന്‍സി ദമ്പതികളുടെ മകന്‍ ബിജിന്‍ ബിജുവിനെയാണ് പാമ്പ് കടിച്ചത്. 

പ്രമാടം നേതാജി ഹയര്‍സെക്കന്‍ഡി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാവിലെ സ്‌കൂള്‍ പ്രവേശനോല്‍സവത്തിന് മുന്‍പായിരുന്നു സംഭവം. കുട്ടി ക്ലാസില്‍ എത്തിയപ്പോള്‍ ഡെസ്‌ക്കിനടിയില്‍ ഒളിച്ചിരുന്ന പാമ്പ് കടിക്കുകയായിരുന്നു. 

കടിച്ചയുടനെ പാമ്പ് ഇഴഞ്ഞ് പോവുകയും ചെയ്തു. ഉടന്‍ കുട്ടിയെ അധ്യാപകര്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടി സുഖം പ്രാപിച്ചു വരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.