ന്യൂദല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ ചോദ്യം ചെയ്യാന്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ വിളിച്ചു വരുത്തും. ഈ മാസം ആറിന് ഹാജരാകാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ, ജൂലൈ മൂന്നുവരെ ചിദംബരത്തിന്റെ അറസ്റ്റ്് ഒഴിവാക്കണമെന്ന് ദല്‍ഹി കോടതി സിബിഐ യോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം സിബിഐ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചിദംബരത്തോട് കോടതി നിര്‍ദേശിച്ചിരുന്നു.
ചിദംബരത്തിന്റെ പേരിലുള്ള എയര്‍സെല്‍ മാക്സിസുമായി ബന്ധപ്പെട്ട 3,500 കോടി സാമ്പത്തിക ഇടപാട് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അന്വേഷിക്കുന്നത്. ഈ കേസിലും തന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം ദല്‍ഹി വിചാരണ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ അഞ്ചു വരെ അറസ്റ്റ് തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: