ജന്മഭൂമി കോട്ടയം യൂണിറ്റ് പുതിയ മന്ദിരത്തിലേക്ക്

Saturday 2 June 2018 2:51 am IST

കോട്ടയം: ജന്മഭൂമിയുടെ ചരിത്രത്തിലെ അടുത്ത നാഴികക്കല്ലായി കോട്ടയം യൂണിറ്റ് സ്വന്തം കെട്ടിടത്തിലേക്ക്. കോട്ടയം ചുങ്കം ജങ്ഷനിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ യൂണിറ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജൂണ്‍ 17ന് രാവിലെ 11ന്  പ്രൗഢഗംഭീരമായ ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അന്ന് മുതല്‍ ഓഫീസും എഡിറ്റോറിയല്‍ വിഭാഗവും ഇവിടെ പ്രവര്‍ത്തനമാരംഭിക്കും.

പുതിയ കെട്ടിടത്തോടു ചേര്‍ന്നുള്ള മൈതാനത്ത് ഒരുക്കുന്ന പ്രത്യേക പന്തലിലാണ് ഉദ്ഘാടന ചടങ്ങുകള്‍. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരായ നിരവധിയാളുകള്‍ ചടങ്ങില്‍ സംബന്ധിക്കും. 2005 ഏപ്രില്‍ 13ന് പ്രവര്‍ത്തനം തുടങ്ങിയ കോട്ടയം എഡീഷന്‍ ഇതോടെ വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ താണ്ടുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.