കൊച്ചി: നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു മുങ്ങിയ അച്ഛനെ പോലീസ് പിടികൂടി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് എളമക്കര പോലീസ് പിടികൂടിയത്.
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ് ഹാളിലെ കുമ്പസാര കൂടിന് സമീപമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഇത് പിന്നീടു സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: