രാജ്യത്തെ പ്രഥമ കായിക സര്‍വകലാശാല ഇംഫാലില്‍

Saturday 2 June 2018 10:29 am IST
രാജ്യത്തെ പ്രഥമ ദേശീയ കായിക സര്‍വകലാശാല വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലില്‍. ഇതുസംബന്ധിച്ച കേന്ദ്ര മന്ത്രിയുടെ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കും.

ന്യൂദല്‍ഹി: രാജ്യത്തെ പ്രഥമ ദേശീയ കായിക സര്‍വകലാശാല വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലില്‍. ഇതുസംബന്ധിച്ച കേന്ദ്ര മന്ത്രിയുടെ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കും.

സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് ടെക്‌നോളജി, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് കോച്ചിങ് എന്നീ മേഖലകള്‍ കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് സര്‍വകലാശാല സ്ഥാപിക്കുന്നത്. കായിക താരങ്ങള്‍ക്ക് മികച്ച രാജ്യാന്തര പരിശീലനം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2014-15 കേന്ദ്രബജറ്റിലാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഇതിനാവശ്യമായ 325.90 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. പടിഞ്ഞാറന്‍ ഇംഫാല്‍ ജില്ലയിലെ കൊട്രകിലാണ് ഭൂമി നല്‍കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.