കെവിന്റെ മരണം: സിബിഐ അന്വേഷണം വേണം

Saturday 2 June 2018 2:23 pm IST
പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പോലീസുകാര്‍ പ്രതികളായ കേസായതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പോലീസുകാര്‍ പ്രതികളായ കേസായതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോട്ടയത്തെത്ത് കെവിന്റെ ഭാര്യ നീനുവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരു എ.എസ്.ഐ മാത്രം വിചാരിച്ചാല്‍ കോട്ടയത്ത് നിന്ന് ഒരാളെ കടത്തികൊണ്ടു പോകാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഇതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് പകരം സിബിഐയ്ക്ക് കൈമാറുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ കോട്ടയം എസ്.പിക്ക് ഉള്‍പ്പെടെ ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത്. അതില്‍ എത്രമാത്രം ശരിയുണ്ടെന്ന് അറിയില്ല. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.