അപൂര്‍വ ഓര്‍ക്കിഡിന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് നല്‍കി സിംഗപ്പൂര്‍

Saturday 2 June 2018 2:41 pm IST
അപൂര്‍വ ഇനത്തിലുള്ള ഓര്‍ക്കിഡിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കി സിംഗപ്പൂരിന്റെ ആദരം. ദേശീയ ഓര്‍ക്കിഡ് ഗാര്‍ഡനിലുള്ള അപൂര്‍വ ഓര്‍ക്കിഡിന് 'ഡെന്‍ഡ്രോബ്രിയം നരേന്ദ്രമോദി' എന്ന പേര് നല്‍കിയാണ് സിംഗപ്പൂര്‍ മോദിയോടുള്ള ആദരം പ്രകടിപ്പിച്ചിരിക്കുന്നത്.

സിംഗപ്പൂര്‍: അപൂര്‍വ ഇനത്തിലുള്ള ഓര്‍ക്കിഡിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കി സിംഗപ്പൂരിന്റെ ആദരം. ദേശീയ ഓര്‍ക്കിഡ് ഗാര്‍ഡനിലുള്ള അപൂര്‍വ ഓര്‍ക്കിഡിന് 'ഡെന്‍ഡ്രോബ്രിയം നരേന്ദ്രമോദി' എന്ന പേര് നല്‍കിയാണ് സിംഗപ്പൂര്‍ മോദിയോടുള്ള ആദരം പ്രകടിപ്പിച്ചിരിക്കുന്നത്. 

സിംഗപ്പൂര്‍ പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ബൊട്ടാണിക്കല്‍ ഗാര്‍ഡനും ഓര്‍ക്കിഡ് ഗാര്‍ഡനും സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായാണ് സിംഗപ്പൂരിലെ ഓര്‍ക്കിഡിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നത്. 38 സെന്റിമീറ്റര്‍ വരെ നീളത്തില്‍ പൂവുകളുണ്ടാകുന്ന ഓര്‍ക്കിഡ് ഇനമാണിത്. ഒരു കുലയില്‍ 14 മുതല്‍ 20 വരെപൂവുകളുണ്ടാകും.ചുവപ്പ് കലര്‍ന്ന തവിട്ട് നിറം,കടും ചുവപ്പ്, ഊതനിറം എന്നിവയുടെ സമ്മിശ്രമായിരിക്കും ഓരോ പൂവും.ചെടിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരില്‍ എത്തിയത്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ സിംഗപ്പൂരിലെ പ്രധാന ആരാധനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.