ഐപിഎല്‍ വാതുവെപ്പ്: അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു

Saturday 2 June 2018 3:17 pm IST
ഐപിഎല്‍ വാതുവെപ്പ് കേസില്‍ നടന്‍ അര്‍ബ്ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമാണ് അര്‍ബ്ബാസ് ഖാന്‍. 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലില്‍ അര്‍ബാസ് ഖാന്‍ സമ്മതിച്ചു.

മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ നടന്‍ അര്‍ബ്ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമാണ് അര്‍ബ്ബാസ് ഖാന്‍. 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലില്‍ അര്‍ബാസ് ഖാന്‍ സമ്മതിച്ചു.

മുംബൈയില്‍ ഇന്നലെ പിടിയിലായ രണ്ട് വാതുവെപ്പുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ പോലീസ് ചോദ്യം ചെയ്തത്. ഗള്‍ഫ് കേന്ദ്രമാക്കി ചൂതാട്ട ശൃംഖല നടത്തുന്ന സോനു ജലന്‍ എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് അര്‍ബാസിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.

സോനുവുമായി ചേര്‍ന്ന് ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ അര്‍ബാസ് വാതുവയ്പ്പ് നടത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് സോനു ജലന്‍ നടനില്‍ നിന്ന് പണം തട്ടിയെടുത്തതായും പരാതിയുണ്ട്.

മുംബൈ ഇന്ത്യന്‍സും പഞ്ചാബും തമ്മിലുള്ള മത്സരത്തിലാണ് വാതുവെപ്പ് നടന്നത്. അര്‍ബാസിനെ കൂടാതെ മറ്റു ചില ഉന്നതരുടെ പേരുകള്‍ സോനു വെളിപ്പെടുത്തിയതായും ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്നും കേസന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മുന്‍പും സോനു പോലീസ് പിടിയിലായിട്ടുണ്ട്. അന്ന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നു ആരോപണം ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.