യൂറോപ്പില്‍ ഇസ്ലാം വിരുദ്ധ വികാരം ശക്തം; കൂടുതല്‍ ബ്രിട്ടനില്‍

Saturday 2 June 2018 3:56 pm IST
യൂറോപ്പില്‍ ഇസ്ലാം വിരുദ്ധ വികാരം ശക്തമെന്ന് സര്‍വ്വേ. ബ്രിട്ടില്‍ ഇത് വളരെക്കൂടുതലാണെന്നും വിവിധതലങ്ങളില്‍ നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നു. ഇസ്ലാം തങ്ങളുടെ മൂല്യങ്ങളുമായി ഒരു തരത്തിലും യോജിച്ചുപോകില്ലെന്നാണ് ബ്രിട്ടീഷുകാരില്‍ പകുതിപ്പേരും കരുതുന്നത്.

ലണ്ടന്‍: യൂറോപ്പില്‍ ഇസ്ലാം വിരുദ്ധ വികാരം ശക്തമെന്ന് സര്‍വ്വേ. ബ്രിട്ടില്‍ ഇത് വളരെക്കൂടുതലാണെന്നും വിവിധതലങ്ങളില്‍ നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നു. ഇസ്ലാം തങ്ങളുടെ മൂല്യങ്ങളുമായി ഒരു തരത്തിലും യോജിച്ചുപോകില്ലെന്നാണ് ബ്രിട്ടീഷുകാരില്‍ പകുതിപ്പേരും കരുതുന്നത്. ക്രിസ്തുമതത്തില്‍ വിശ്വാസമുള്ളവരും ഇല്ലാത്തവരുമായ ക്രിസ്ത്യാനികള്‍, ഒരുമതവുമില്ലാത്തവര്‍ തുടങ്ങിയവര്‍ക്കിടിയിലായിരുന്നു സര്‍വ്വേ. പലയിടങ്ങളിലും ജൂത വിരുദ്ധ വികാരത്തേക്കാള്‍ ശക്തമാണ് ഇസ്ലാം വിരുദ്ധത.

ഇസ്ലാം അടിസ്ഥാനപരമായ തന്നെ, തങ്ങളുടെ മൂല്യങ്ങളുമായി യോജിക്കില്ലെന്ന് പള്ളിയില്‍ പോകുന്ന 45 ശതമാനവും പള്ളിയില്‍ പോകാത്ത 47 ശതമാനവും ക്രിസ്ത്യാനികള്‍ കരുതുന്നു. തങ്ങളുടെ മൂല്യങ്ങളും സംസ്‌ക്കാരവുമായി ഇസ്‌ളാം ചേര്‍ന്നു പോകില്ലെന്ന് 15 പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ 42 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടു. 

അതേസമയം  ജൂതന്മാരെ കുടുംബാംഗമായി കാണാന്‍ തീരെ താല്പ്പര്യമില്ലെന്ന് യൂറോപ്പിലെ 17 ശതമാനം പേരും പറയുന്നു.15 രാജ്യങ്ങളിലും വലിയ തോതിലുളള മുസ്‌ളീം വിരുദ്ധതയുണ്ടെന്ന് സര്‍വ്വേയില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്യൂ റിസര്‍ച്ച് സെന്ററാണ് സര്‍വ്വേ നടത്തിയത്.കാല്‍ലക്ഷത്തിലേറെപ്പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

അസഹിഷണുത കൂടുതല്‍ ക്രിസ്ത്യാനികളില്‍

ക്രിസ്ത്യാനികളില്‍( പള്ളിയില്‍ പോകുന്നവ്ും അല്ലാത്തവരും) സഹിഷ്ണുത കുറവായിരിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വ്വേ പറയുന്നു.തങ്ങളുടെ രാജ്യത്തിന്റെ സംസ്‌ക്കാരവും മൂല്യങ്ങളും എല്ലാത്തിലും മേലെയാണെന്ന് കരുതുന്നവര്‍ കൂടുതലും ക്രിസ്ത്യാനികളിലാണെന്നും ഇതിലുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.