പരിഷ്‌കാരങ്ങളില്‍ അസ്വസ്ഥത; സൗദി ഭരണാധികാരിയെ ലക്ഷ്യമിട്ട് അല്‍ഖ്വയ്ദ

Saturday 2 June 2018 4:37 pm IST
സൗദിയെ മിതവാദ രാഷ്ട്രമായി മാറ്റാന്‍ ശ്രമിക്കുന്ന ഭരണാധാകാരി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാപം കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് അല്‍ഖ്വയ്ദയുടെ അറേബ്യന്‍ ഭരണസിരാകേന്ദ്രം. പരിഷ്‌കരണങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയുയര്‍ത്തി അല്‍ഖ്വയ്ദ ഗ്രൂപ്പ് മഡഡ് ന്യൂസ് ബുള്ളറ്റിനിലൂടെ പ്രസ്താവനയിറക്കി

ജിദ്ദ: സൗദിയെ മിതവാദ രാഷ്ട്രമായി മാറ്റാന്‍ ശ്രമിക്കുന്ന ഭരണാധാകാരി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാപം കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് അല്‍ഖ്വയ്ദയുടെ അറേബ്യന്‍ ഭരണസിരാകേന്ദ്രം. പരിഷ്‌കരണങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയുയര്‍ത്തി അല്‍ഖ്വയ്ദ ഗ്രൂപ്പ് മഡഡ് ന്യൂസ് ബുള്ളറ്റിനിലൂടെ പ്രസ്താവനയിറക്കി.സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇതിലെ ഭീഷണിയുയര്‍ത്തി കാണിച്ചത്. 

സ്ത്രീകളുടെ ഡ്രൈവിങ് നിരോധനം മാറ്റിയതും സിനിമാ തീയേറ്ററുകള്‍ തുറന്നതുമുള്‍പ്പെടെ സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കാരങ്ങളാണ് അല്‍കഖ്വയ്ദയെ ചൊടിപ്പിച്ചിരിക്കുന്നത്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത വിധം കൊടുംക്രൂരതകള്‍ ചെയ്യുന്ന അല്‍ഖ്വയ്ദയുടെ ഭീഷണി ഉയര്‍ന്നതോടെ രാജകുമാരന്റെ സുരക്ഷ സൗദി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

ഇമാമുമാരുടെ പുസ്തകങ്ങളെ നിഷേധിക്കുന്ന രാജകുമാരന്‍ നിരീശ്വരവാദികളുടെ ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയാണ്. കൂടാതെ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നുമുള്ള മതേതരവാദികളോട് അടുപ്പവും കാണിക്കുന്നുണ്ട്. ഇത് രാജ്യത്ത് അഴിമതിക്കും ധാര്‍മിക മൂല്യങ്ങള്‍ അധഃപതിക്കുന്നതിനും കാരണമാകുമെന്നും അല്‍ക്വയ്ദ ആരോപിക്കുന്നു. 

യെമനില്‍ യുദ്ധം നടക്കുന്നതിന്റെ മറവില്‍ സൗദിയില്‍ സുന്നി ജിഹാദി ഗ്രൂപ്പായ അല്‍ക്വയ്ദ തഴച്ചു വളരുന്നുണ്ട്. ഇവര്‍ക്കെതിരെ സൗദി ഹൂതി റിബലുകളുമായി ചേര്‍ന്ന് സൈനീക നീക്കം നടത്തുന്നുണ്ട്. ഭീകരസംഘടനയുടെ പ്രസ്താവനയില്‍ ഏപ്രിലില്‍ സൗദിയിലെ ജിദ്ദയില്‍ ഡബ്ല്യുഡബ്ല്യുഇ റോയല്‍ റംബിള്‍ ഇവന്റ് നടത്തിയതിനെതിരെയും കടുത്ത വിമര്‍ശനമുണ്ട്. സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുരിശുധരിച്ച അവിശ്വാസികള്‍ക്കൊപ്പം സ്ത്രീകളും പുരുഷന്‍മാരും പങ്കെടുത്തതിനെയും ഭീകരസംഘടന കുറ്റപ്പെടുത്തുന്നു. മാത്രമല്ല വിശുദ്ധ നഗരമായ മെക്കയ്ക്ക് സമീപം ഇത്തരമൊരു ഇവന്റ് സംഘടിപ്പിച്ചതും അല്‍ക്വയ്ദയുടെ വിരോധത്തിന് ഇടയാക്കിയിട്ടുണ്ട്. 

 

അല്‍ക്വയ്ദ യെമനില്‍ നടത്തുന്ന യുദ്ധത്തില്‍ ഇതുവരെ 10,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ദാരിദ്ര്യം ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.  ലോകത്തിലെ ഏറ്റവും വലിയ മനുഷ്യക്വരഹിതമായ അവസ്ഥയിലാണ് യെമനെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.