ഷാജി പാപ്പന്റെ ആരാധകരുടെ കഥയും വെള്ളിത്തിരയിലേയ്ക്ക്

Saturday 2 June 2018 5:08 pm IST
സൂപ്പര്‍ഹിറ്റ് കഥാപാത്രമായ ഷാജിപാപ്പന്റെ ആരാധകരുടെ കഥ പറയുന്ന പുതിയ മലയാള സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. രണ്ട് ഭാഗങ്ങളായി വെള്ളിത്തിരയിലെത്തിയ ആട് സിനിമയിലൂടെ ജയസൂര്യ അനശ്വരമാക്കിയ ഷാജിപാപ്പന്റെ കട്ടഫാനായി നവാഗതനായ ജിന്റോ ജോര്‍ജ്ജാണ് വേഷമിടുന്നത്.

സൂപ്പര്‍ഹിറ്റ് കഥാപാത്രമായ ഷാജിപാപ്പന്റെ ആരാധകരുടെ കഥ പറയുന്ന  പുതിയ മലയാള സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. രണ്ട് ഭാഗങ്ങളായി വെള്ളിത്തിരയിലെത്തിയ ആട് സിനിമയിലൂടെ ജയസൂര്യ അനശ്വരമാക്കിയ ഷാജിപാപ്പന്റെ കട്ടഫാനായി നവാഗതനായ ജിന്റോ ജോര്‍ജ്ജാണ് വേഷമിടുന്നത്. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കി ന്യൂജെന്‍ ഫിലിം ഹൗസ് നിര്‍മ്മിയ്ക്കുന്ന ഈ പേരിടാത്ത ചിത്രം വിഷ്ണുബുദ്ധന്‍ സംവിധാനം ചെയ്യുന്നു. കഥ,തിരക്കഥ,സംഭാഷണം രചനയും വിഷ്ണുബുദ്ധന്‍ നിര്‍വഹിക്കുന്നു.

പുലിവാലു പിടിക്കുന്ന സ്വഭാവക്കാരനായ ജോജിയെ കേന്ദ്രീകരിച്ചാണ് നര്‍മ്മത്തില്‍ ചാലിച്ച സിനിമയുടെ കഥ വികസിക്കുന്നത്. ജോജിയുടെ പ്രണയപ്പട്ടികയില്‍ സുന്ദരിമാരുടെ നീണ്ട ലിസ്റ്റുണ്ട്. പക്ഷെ അവരെല്ലാം ജോജിയെ തേച്ചിട്ടു പോയവരാണെന്ന് മാത്രം. 

പൂയംകുറ്റി,വാഗമണ്‍,മീശപ്പുലിമല,രാമയ്ക്കല്‍ മേട്,അങ്കമാലി,തിരുവനന്തപുരം എന്നിവയാണ് പ്രധാന ലൊക്കേഷന്‍.അങ്കമാലി ഡയറീസിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിനു  ശേഷം,അങ്കമാലി സ്വദേശികള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്ന നവാഗത സംരംഭം എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.