പൊടിക്കാറ്റ്: യുപിയില്‍ 17 മരണം

Sunday 3 June 2018 2:50 am IST

ലഖ്‌നൗ: പടിഞ്ഞാറന്‍ യുപിയില്‍ ശക്തമായ പൊടിക്കാറ്റില്‍ 17 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാറ്റ് വലിയ നാശനഷ്ടമാണ് വരുത്തിയത്. മുറാദാബാദില്‍ ഏഴു പേരും മുസാഫര്‍നഗര്‍, മീററ്റ് എന്നിവടങ്ങളകല്‍ രണ്ടു പേര്‍ വീതവും മരിച്ചു.

സംഭാലില്‍ മൂന്നു പേരും ബദൗനില്‍ രണ്ടു പേരുമാണ് മരിച്ചത്. മരങ്ങള്‍ വീണും വീടുകള്‍ തകര്‍ന്നുമാണ് ഇത്രയേും പേരും മരിച്ചത്. ആംറോഹയില്‍ ഷെഡ് തകര്‍ന്ന് ഒരാള്‍ മരിച്ചു. മെയ് ഒന്നിനു ശേഷം ഇതുവരെയായി മിന്നലേറ്റും കാറ്റില്‍ മരങ്ങള്‍ വീണും  യുപിയില്‍ 150ഓളം പേരാണ് മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.