ബോളിവുഡ് വിളി നിര്‍ത്തണമെന്ന് കൈലാഷ് വിജയ്‌വാര്‍ഗ്യ

Sunday 3 June 2018 2:53 am IST

ന്യൂദല്‍ഹി: ഹിന്ദിസിനിമാ മേഖലയെ ബോളിവുഡെന്ന് വിളിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വാര്‍ഗ്യ. ഇതുസംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ്ങിനു കത്തയച്ചു. 

ഹിന്ദി സിനിമകള്‍ക്ക് ബിബിസി ചാനല്‍ നല്‍കിയ പേരാണ് ബോളിവുഡ്.  ഈ പേരുവഴി ഹിന്ദി സിനിമയെ പരിഹസിക്കുകയാണ്. അതിനാല്‍ ഹിന്ദി സിനിമാ മേഖലയുടെ പേര് മാറ്റേണ്ടത് അത്യാവശ്യമാണ് കൈലാഷ് വിജയ്‌വാര്‍ഗ്യ പറയുന്നു. 

വിഷയത്തില്‍ സോഷ്യല്‍ മീഡിയവഴി ക്യാമ്പയിനും ഇദ്ദേഹം പ്രചരിപ്പിരുന്നു. തന്റെ സുഹൃത്തും സിനിമ നിര്‍മാതാവുമായ സുഭാഷ് ഗായാണ് ബോളിവുഡെന്ന പേരിനു പിന്നിലെ പരിഹാസ കഥ തന്നോടു പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

'കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ സുഭാഷ് ഗായ് എന്നെ കാണാന്‍  വന്നിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ബിബിസിയാണ് ബോളിവുഡിന് ആ പേര് കൊടുത്തത് എന്നാണ്. ഹോളിവുഡ് സിനിമകളുടെ മാത്രം പതിപ്പ് ഉണ്ടാകുന്നതുകൊണ്ടാണ് ബോളിവുഡ് എന്ന് അവര്‍ വിളിച്ചത്. നമ്മുടെ സിനിമയെ പരിഹസിക്കാന്‍ വേണ്ടി മാത്രമാണ് അത്തരമൊരു പേര് ഇട്ട് വിളിക്കാന്‍ തുടങ്ങിയത്. അതുകൊണ്ട് ബോളിവുഡെന്ന് വിളി നിര്‍ത്തേണ്ടതായുണ്ട്.'

സത്യജിത്ത് റേയുടെയും ദാദ സാഹിബ് ഫാല്‍കെയുടെയും കൈപാടുകള്‍ പതിഞ്ഞ ഇന്ത്യന്‍ സിനിമയെ അപമാനിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും പറഞ്ഞ കൈലാഷ് കോളിവുഡ്, മോളിവുഡ് തുടങ്ങിയ പേരുകളും പുനര്‍നാമം ചെയ്യുവാന്‍ പരിശ്രമിക്കുന്നുണ്ടന്നും ക്യാമ്പെയിനില്‍ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.