ചെന്നെ: തമിഴ്നാട്ടിലെ ശിവഗംഗയില്‍ മൂന്ന് പട്ടികജാതിക്കാരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപെടണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് മന്ത്രി രാജ്നാഥ്സിങ്ങിനും, ദേശീയ പട്ടികജാതി കമ്മീഷനും പരാതി നല്കി.
നിരപരാധികളായ മൂന്ന് പട്ടികജാതിക്കാരുടെ കൊലപാതകത്തിനുത്തരവാദി സംസ്ഥാനസര്‍ക്കാരാണ്. തമിഴ്നാട്ടില്‍ പട്ടികജാതിക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് തടയുന്നതില്‍ സംസ്ഥാന ആഭ്യന്തരവകുപ് ദയനീയമായി പരാജയപ്പെട്ടു. മരിച്ചവരുടേയും, അക്രമത്തിനിരയായവരുടേയും വീടുകള്‍ പട്ടികജാതിമോര്‍ച്ച പ്രതിനിധിസംഘം സന്ദര്‍ശിച്ചു.
പട്ടികജാതിക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ അമര്‍ച്ചചെയ്യുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പട്ടികജാതിമോര്‍ച്ച അഖിലേന്ത്യ വൈസ്പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: