നരകത്തിലേക്ക് വീഴുന്ന മൂന്നു ദ്വാരങ്ങൾ

Saturday 2 June 2018 8:57 pm IST

ആ സുരീക ഗുണങ്ങള്‍ എണ്ണമറ്റവയാണ്. അവ നിറഞ്ഞു നില്‍ക്കുന്ന മനുഷ്യന്‍ കൊടുംകാട്ടില്‍പ്പെട്ടവനെപ്പോലെയാണ്. അത്യുന്നതമായി നില്‍ക്കുന്ന മരങ്ങളും മുള്ളുകള്‍ നിറഞ്ഞ സസ്യങ്ങളും വള്ളക്കെട്ടുകളും വിഷജന്തുക്കളും ക്രൂരമൃഗങ്ങളും സര്‍പ്പങ്ങളും കൂരിരുട്ടു നിറഞ്ഞു നില്‍ക്കുന്നു. അതില്‍ പ്രവേശിക്കാന്‍ മുന്നു ദ്വാരങ്ങളാണുള്ളത്.

ത്രിവിധം നരകസ്യ ദ്വാരം എന്ന് ഭഗവാന്‍ പറയുന്നു. ആ ദ്വാരങ്ങള്‍- കാമം, ക്രോധം, ലോഭം എന്നിവയാണ്. മനുഷ്യന്‍ ഈ കവാടങ്ങളുടെ സമീപംഎത്തുമ്പോഴേക്കും നശിക്കും എന്നു പറയുന്നു. നാശം എന്നാല്‍ എങ്ങനെയാണ്, എന്താണ്?

ആത്മനഃ നാശനം (16-21)

കീട, മൃഗ, പക്ഷി-വൃക്ഷാദികളായ ജന്മങ്ങളില്‍ ലഭിച്ച പുണ്യംകൊïാണ് ജീവാത്മാവിന് മനുഷ്യജന്മം കിട്ടിയിരിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പുണ്യം കിട്ടിയതുകൊï് ബ്രാഹ്മണരുടെ പുരാണേതിഹാസങ്ങള്‍ അധ്യയനം ചെയ്യാനുള്ള സൗകര്യവും കിട്ടുന്നു. അങ്ങനെ മോക്ഷത്തിനു വേï യോഗ്യതകളെല്ലാം ആസുരികഗുണ ബന്ധം കൊï് നശിച്ചുപോ

കുന്നു; പാപകര്‍മ്മങ്ങള്‍ ചെയ്ത് വീïും മൃഗപക്ഷ്യാദി ശരീരങ്ങള്‍ സ്വീകരിക്കേïിവരുന്നു. ഈ അവസ്ഥക്കാണ് ആത്മനഃ നാശംനം എന്ന് പറയുന്നത്.

കാമം- ഭൗതികസുഖം അനുഭവിക്കാനുള്ള അത്യാഗ്രഹം. അതും സാധിക്കുവാന്‍ വേïി പ്രവര്‍ത്തിക്കുഃമ്പോള്‍, ധര്‍മ്മം, അധര്‍മ്മം, കര്‍ത്തവ്യം, അകര്‍ത്തവ്യം, ബന്ധം, മോക്ഷം, വിവേകം, വിജ്ഞാനം ഇവ ഒന്നും പരിഗണിക്കാതെ, സ്വയം നശിക്കുന്നു.

ക്രോധം- കാമത്തിന് വിരുദ്ധമായി തീരുന്ന വ്യക്തികളോടും സജ്ജനങ്ങളോടും ക്രോധാവിഷ്ടനായിത്തീരുന്നു, ഹിംസിക്കാന്‍ ഒരുങ്ങുന്നു.

ലോഭം- അത്യാഗ്രഹം പിടിപെട്ടവനും ധനം ചെലവഴിക്കാന്‍ മടിക്കുന്നവനും പാപപ്രവൃത്തികള്‍തന്നെ ചെയ്യുന്നു.

അങ്ങനെ പരമപദപ്രാപ്തിയുടെ പാതയില്‍ എത്തിയവര്‍പോലും, ഈ അഗാധഗര്‍ത്തങ്ങളില്‍- മൂന്ന് ദ്വാരങ്ങളില്‍- വീണുപോകുന്നു.

ഏതത് ത്രയം ത്യജേത് (16-21)

അതുകൊണ്ട്, മുമുക്ഷുവായ മനുഷ്യന്‍, കാമത്തെ ക്രൂരമൃഗങ്ങളെപ്പോലെയും, ക്രോധത്തെ കൃഷ്ണസര്‍പ്പത്തെപ്പോലെയും, ലോഭത്തെ മലത്തെപ്പോലെയും ദൂരെ വര്‍ജ്ജിക്കണം. കാമക്രോധലോഭങ്ങളെ ഒരുതവണ പോലും കണ്ടുപോകരുത്. എല്ലാ ആസുരീകഗുണങ്ങളും മുളച്ചുവളരുന്നത് ഈ കാമക്രോധലോഭങ്ങളാകുന്ന മൂന്നു ദ്വാരങ്ങളിലൂടെയാണ് എന്ന് പ്രത്യേകം ഓര്‍ക്കുക.

9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.