ബാഗ്ദാദ്: ഐഎസ് ആക്രമണത്തിൽ ഒരു കുടുംബത്തിലെ 12 പേർ കൊല്ലപ്പെട്ടു. വടക്കൻ ഇറാഖിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. തീവ്രവാദികള്‍ പ്രദേശത്തെ ഒരു വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഐ എസാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഉത്തരവാദിത്തം ഇതുവരെയും ഐ.എസ് ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: