കോട്ടയം: കെവിന് കൊലക്കേസില്‍ അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഒരുങ്ങുന്നു. മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും സാധ്യത നല്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അന്വേഷണ സംഘത്തിന്റെ ഈ പുതിയ നീക്കം.
കെവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തത തേടിയാണ് പ്രത്യേകാന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതിന്റെ പ്രധാന കാരണം. കെവിന്റേത് മുങ്ങിമരണമെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ കെവിന്റെ ശരീരത്തിലെ മുറിവുകള്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യതയാണ് നിലനിര്‍ത്തുന്നത്. ഇതാണ് അന്വേഷണസംഘത്തിന്റെ സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്.
കെവിന്റെ ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ കെവിന് മുങ്ങി മരിച്ചതാവാം അല്ലെങ്കില്‍ അബോധവസ്ഥയിലായ കെവിനെ പുഴയില്‍ തള്ളിയതാവാമെന്നുമാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: