പ്ലാസ്റ്റിക് ഭക്ഷണമാക്കിയ തിമിംഗലത്തെ തീവ്രപരിചരണങ്ങള്‍ക്കും രക്ഷിക്കാനായില്ല

Sunday 3 June 2018 6:43 pm IST
മൃഗസംരക്ഷണ വിഭാഗം തിമിംഗലത്തിനെ ഉടന്‍ തന്നെ ഇവിടെനിന്നു മാറ്റുകയും വൈദ്യസഹായം നല്‍കുകയും ചെയ്തു. ഇതിന്റെ വയറ്റില്‍നിന്ന് എട്ടു കിലോ വരുന്ന പ്ലാസ്റ്റിക്കാണ് ലഭിച്ചത്. വെള്ളിയാഴ്ച അഞ്ച് പ്ലാസ്റ്റിക് ബാഗുകള്‍ ഛര്‍ദിച്ച തിമിംഗലം പിന്നീട് ചത്തു.

ബാങ്കോക്ക്: പ്ലാസ്റ്റിക് ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ തിമിംഗലത്തെ അഞ്ചു ദിവസത്തെ തീവ്രപരിചരണങ്ങള്‍ക്കും രക്ഷിക്കാനായില്ല. സമുദ്രത്തില്‍ അടിഞ്ഞ പ്ലാസ്റ്റിക് കൂടുകള്‍ അകത്താക്കിയാണ് തിമിംഗലം അവശനിലയിലായത്. തായ്ലന്‍ഡിലെ സോംഗ്ഖ്‌ല പ്രവിശ്യയില്‍ കനാലിലാണ് കഴിഞ്ഞ തിങ്കളാഴ്ച തിമിംഗലത്തെ അവശനിലയില്‍ കണ്ടെത്തിയത്. 

മൃഗസംരക്ഷണ വിഭാഗം തിമിംഗലത്തിനെ ഉടന്‍ തന്നെ ഇവിടെനിന്നു മാറ്റുകയും വൈദ്യസഹായം നല്‍കുകയും ചെയ്തു. ഇതിന്റെ വയറ്റില്‍നിന്ന് എട്ടു കിലോ വരുന്ന പ്ലാസ്റ്റിക്കാണ് ലഭിച്ചത്. വെള്ളിയാഴ്ച അഞ്ച് പ്ലാസ്റ്റിക് ബാഗുകള്‍ ഛര്‍ദിച്ച തിമിംഗലം പിന്നീട് ചത്തു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കൂടുതല്‍ പ്ലാസ്റ്റിക് വയറ്റില്‍നിന്നും ലഭിച്ചത്. പ്ലാസ്റ്റിക് ഉള്ളില്‍ ചെന്നതോടെ ഭക്ഷണം കഴിക്കാന്‍പോലുമാവാതെ വരുകയായിരുന്നു.

ലോകവ്യാപകമായി എട്ടു ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എല്ലാവര്‍ഷവും സമുദ്രത്തില്‍ തള്ളുന്നുണ്ടെന്നാണ് കണക്ക്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.